കൊച്ചി :- സംസ്ഥാനത്തെ ഹിൽ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുന്നതു വിലക്കണമെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
പ്ലാസ്റ്റിക് കുപ്പികൾ വിലക്കുന്ന വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്.സംസ്ഥാനത്ത് അര ലീറ്ററിൽ താഴെയുള്ള കുപ്പി വെള്ളം നിരോധിക്കുന്നത് പരിഗണനയിലുണ്ടെന്നു സർക്കാർ അറിയിച്ചു. വിഷയം 14ന് വീണ്ടും പരിഗണിക്കും.