കുറ്റ്യാട്ടൂർ :- കാര്യാടത്ത് ശ്രീധരൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും മീനാത്ത് കുഞ്ഞിക്കണ്ണൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി സോപാനം കലാകായിക വേദി വായനശാല & ഗ്രന്ഥലയം സംഘടിപ്പിക്കുന്ന ഒന്നാമത് സോപാനം വോളി ജനുവരി 31, ഫെബ്രുവരി 1 തീയ്യതികളിൽ വൈകുന്നേരം 6 മണി മുതൽ സോപാനം പഴശ്ശി കുറ്റ്യാട്ടൂരിൻ്റെ ഫ്ളഡ്ലിറ്റ് മൈതാനത്ത് നടക്കും. സോപാനം കലാ -കായിക വേദി വായനശാല പ്രസിഡണ്ട് ടി.ബൈജുവിന്റെ അധ്യക്ഷതയിൽ മയ്യിൽ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് സഞ്ജയ് കുമാർ ഉദ്ഘാടനം ചെയ്യും.
മുൻ ജില്ലാ വോളിബോൾ ടീം ക്യാപ്റ്റൻ അശോകൻ പട്ടാന്നൂർ വിശിഷ്ടാതിഥിയാകും. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ സംസാരിക്കും. വിജയികൾക്കുള്ള സമ്മാനദാനം ശ്രീകണ്ഠാപുരം സബ് ഇൻസ്പെക്ടർ കെ.വി ശശിധരൻ നിർവ്വഹിക്കും. ജനുവരി 31 ന് നടക്കുന്ന ആദ്യ റൗണ്ട് മത്സരങ്ങളിൽ ജില്ലയിലെ 8 ടീമുകൾ മാറ്റുരയ്ക്കും രണ്ടാം ദിനമായ ജനുവരി 1 ന് സെമിഫൈനലുകളും ഫൈനൽ മത്സരവും നടക്കും .