കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ ബോധവൽക്കരണ ഡ്രൈവിന്റെ ഭാഗമായി 'ഭൂമിയുടെ കാവൽക്കാർ' നാടകം അരങ്ങേറി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ ബോധവൽക്കരണ ഡ്രൈവിൻ്റെ ഭാഗമായി കുറ്റ്യാട്ടൂർ നാടക സഭയുമായി സഹകരിച്ച് നടത്തുന്ന ഭൂമിയുടെ കാവൽക്കാർ നാടകം തരിയേരി സുഭാഷ് സ്മാരക വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. 

പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.കെ.എം ബഷീർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ.രാമചന്ദ്രൻ ,സുഭാഷ് സ്മാരക വായനശാല പ്രസിഡണ്ട് ഒ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വായനശാല സെക്രട്ടറി കെ.നാരായണൻ സ്വാഗതം പറഞ്ഞു.









Previous Post Next Post