മാഹിയിൽ പെട്രോളിനും ഡീസലിനും വില കൂട്ടി


കണ്ണൂർ :- മാഹിയിൽ പെട്രോളിനും ഡീസലിനും വില കൂട്ടി. പെട്രോൾ വില 91.92 രൂപയിൽ നിന്ന് 93.92 രൂപയിലേക്കും ഡീ സൽ വില 81.90 രൂപയിൽ നിന്ന് 83.90 രൂപയിലേക്കും ഉയർന്നു. പുതുച്ചേരിയിൽ വാറ്റ് (മൂല്യവർധി തനികുതി) വർധിപ്പിച്ചതിനെത്തുടർന്നാണ് ഇന്ധനവില ഉയർന്ന .

കേരളത്തിലെ പെട്രോൾ, ഡീസൽ വിലയുമായി പത്തു രൂപയിലധികം വ്യത്യാസമുള്ളതിനാൽ മാഹിയിലെ പമ്പു കളിലെ തിരക്കു കുറഞ്ഞിട്ടില്ല. വലിയ വാഹനങ്ങൾ ഇപ്പോഴും ഇവിടത്തെ പമ്പുകളെയാണ് ആശ്രയിക്കുന്നത്. കണ്ണൂർ ടൗണിൽ പെട്രോളിന് 105.76 രൂപ യും ഡീസലിന് 94.76 രൂപയും സ്‌പീഡ് പെട്രോളിന് 112.63 രൂപയുമാണ് ഈടാക്കുന്നത്.

Previous Post Next Post