കൊച്ചി :- സംസ്ഥാനത്ത് ഇഞ്ചി വില താഴേക്ക്. കഴിഞ്ഞ വർഷം കി ലോയ്ക്ക് 200 രൂപയ്ക്കു മുകളിലെത്തിയ വില 100 രൂപയിൽ താഴെയായി. നിലവിൽ കൊച്ചി വിപണിയിൽ കിലോയ്ക്ക് 70-80 രൂപയാണ് നിരക്ക്. ഉത്പാദനം ഉയർന്നതാണ് വില കുറയാൻ കാരണം. ഇത്തവണ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയായിരുന്നു. മുൻ വർഷങ്ങളിലെ വിലവർധന മുന്നിൽ കണ്ട് കൂടുതൽ കർഷകർ ഇഞ്ചി ഉത്പാദനത്തിലേക്ക് തിരിഞ്ഞിരുന്നു.
കഴിഞ്ഞ വർഷം ഉയർന്ന വില കൊടുത്താണ് വിത്തുകളടക്കം വാങ്ങി യത്. എന്നാൽ, വില കുറഞ്ഞതോടെ കനത്ത നഷ്ടമാണ് കർഷകർക്ക്. കേരളത്തിൽ ഇഞ്ചി ഉത്പാദനം കുറവാണ്. ഉയർന്ന ഉത്പാദനച്ചെലവാണ് കൃഷി കുറയാൻ കാരണം. അതിനാൽ കൂടുതൽ പേരും അയൽ സംസ്ഥാനമായ കർണാട കയിൽ പോയാണ് കൃഷിചെയ്യുന്നത്. എന്നാൽ പണിക്കൂലി, ഭൂമിയുടെ പാട്ടം തുടങ്ങിയ ചെലവുകൾ എടുത്താൽ ഇത്തവണ കർഷകർക്ക് ഒട്ടും ലാഭം കിട്ടില്ല.
ഇഞ്ചി വില കുറഞ്ഞതിനു പിന്നാലെ ചുക്ക് വിലയും കുറഞ്ഞിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് കിലോയ്ക്ക് 50 രൂപയോള മാണ് കുറഞ്ഞത്. നിലവിൽ കിലോയ്ക്ക് 320-350 രൂപയാണ് വില. ഇഞ്ചി വിലയിലെ ഇടിവാണ് ചുക്ക് വിലയെ സ്വാധീനിച്ചത്. കഴിഞ്ഞ വർഷം ഇഞ്ചി വിൽപ്പനയിലൂടെ ഉയർന്ന വില ലഭിച്ചതിനാൽ ചുക്ക് ഉത്പാദനത്തിൽനിന്ന് കർഷകർ പിന്മാറിയിരുന്നു. എന്നാൽ, വില കുറഞ്ഞ സാഹചര്യത്തിൽ ഇത്തവണ ചുക്ക് സംഭരണവും സംസ്കരണവും ഉയരാൻ സാധ്യത കൂടുതലാണ്. ഡിസംബർ മുതൽ മാർച്ച് വരെയാണ് ചുക്ക് വിൽപ്പന കാര്യമായി നടക്കുന്നത്. വെള്ള ചുക്കിനാണ് വിപണിയിൽ ആവശ്യം കൂടുതൽ. കൂടാതെ, വലുപ്പം കൂടിയ ഇഞ്ചിയിൽ നിന്നുള്ള ചുക്കിനും ഡിമാൻഡുണ്ട്. ഗുണനിലവാരത്തിനനുസരിച്ച് വിലയിൽ വ്യത്യാസം വരും.