ചേലേരി :- റേഷൻ കടകളിലെ അരി വിതരണത്തിലുള്ള അനാസ്ഥയിൽ സർക്കാറിനെതിരെ ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേലേരിമുക്ക് റേഷൻ കടക്ക് മുന്നിൽ ധർണ്ണ നടത്തി. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.
ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി കൊയിലേരിയൻ ദാമാദരൻ പി.കെ രഘുനാഥ്. പി.കെ പ്രഭാകരൻ മാസ്റ്റർ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ, സേവാദൾ നിയോജക മണ്ഡലം പ്രസിഡൻ്റ് ശംസു കൂളിയാൽ, മൈനോറിറ്റി മണ്ഡലം പ്രസിഡൻ്റ് യൂസഫ് പിപി, കെ.വി പ്രഭാകരൻ,ബ്ലോക്ക് കമ്മറ്റി അംഗം കെ.പി അനിൽ കുമാർ, എം.പി പ്രഭാകരൻ ഭാസ്കരൻ,രജീഷ് മുണ്ടേരി, ടിൻ്റു സുനിൽ, നിതുൽ,അഖിലേഷ്, വേലായുധൻ.പി, രാഗേഷ് നൂഞ്ഞേരി, വിജേഷ്, അജിത്ത് പി.വി, എം.വിശ്വനാഥൻ, ജിതേഷ് വി.വി തുടങ്ങിയവർ പങ്കെടുത്തു. മുരളി മാസ്റ്റർ നന്ദി പറഞ്ഞു.