കട്ടോളി നവ കേരള വായനശാല & ഗ്രന്ഥാലയം റിപ്പബ്ലിക് ദിനം ആഘോഷിച്ചു


മാണിയൂർ :- കട്ടോളി നവ കേരള വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ കെ.പി  ചന്ദ്രൻ പതാക ഉയർത്തി. ഭരണഘടനയുടെ സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് എം.ജനാർദ്ദനൻ മാസ്റ്റർ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് കെ.കെ ഷിജു അധ്യക്ഷനായി. എക്സിക്യൂട്ടീവ് മെമ്പർ എം.ലിമ ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. വായനശാല എക്സിക്യൂട്ടീവ് മെമ്പർ കെ.സജീവൻ നേതൃത്വം നൽകി.

യു.പി വിഭാഗത്തിൽ ദേവതീർത്ഥ.പി ഒന്നാം സ്ഥാനവും എലേന എസ്.എം രണ്ടാംസ്ഥാനവും നേടി . എൽ.പി വിഭാഗത്തിൽ ദേവർഷ്.പി ഒന്നാംസ്ഥാനവും ശ്രീദർശ് കെ.കെ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. വിജയിച്ച വിദ്യാർത്ഥികൾക്ക് എം.ജനാർദ്ദനൻ മാസ്റ്ററും സി.ദാമോദരനും സമ്മാനവിതരണം ചെയ്തു. വായനശാല ജോയിൻ സെക്രട്ടറി പ്രസന്ന എം.സി വിനത സ്വാഗതവും കെ.കെ നന്ദിയും പറഞ്ഞു.



Previous Post Next Post