കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 'മാലിന്യമുക്തം നവകേരളം' പരിപാടിയുടെ ഭാഗമായി ഒന്നാം വാർഡ് പഴശ്ശിയിൽ കുമാരനാശാൻ വായനശാലയുടെ നേതൃത്വത്തിൽ ശുചിത്വ ബോധവൽക്കരണത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ നാടകസഭയുടെ 'ഭൂമിയുടെ കാവൽക്കാർ' എന്ന നാടകം അവതരിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു.
നിജിലേഷ് പറമ്പൻ രചനയും ആദിത്യൻ തിരുമന സംവിധാനവും നിർവ്വഹിച്ച നാടകം മികച്ച അവതരണമായി. സുമതി കെ.വി, രമേശൻ കെ.ഒ.പി, പി.കെ ശൈലജ ടീച്ചർ, ഗൗരി എന്നിവർ നാടകത്തെ വിലയിരുത്തിക്കൊണ്ട് സംസാരിച്ചു. വി.പി ബാബുരാജ് സ്വാഗതവും വായനശാല സെക്രട്ടറി എം.കെ സജേഷ് നന്ദിയും പറഞ്ഞു. ഹരിത ഗ്രന്ഥാലയങ്ങൾക്കും ഹരിത അയൽക്കൂട്ടങ്ങൾക്കുമുള്ള സർട്ടിഫിക്കറ്റകൾ ചടങ്ങിൽ വിതരണം ചെയ്തു.