കമ്പിൽ :- "ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്" എന്ന പ്രമേയം ഉയർത്തി SDPI അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്‌കർ സ്‌ക്വയർ സംഘടിപ്പിച്ചു. കമ്പിൽ ടൗണിൽ നടന്ന പരിപാടി SDPI ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം വിഭാവനം ചെയ്യുന്ന മഹത്തായ ഇന്ത്യൻ ഭരണഘടനയോടുള്ള കേന്ദ്രസർക്കാരിന്റെ എതിർപ്പ് കേവലം യാദൃശ്ചികമല്ലെന്നും RSS വിഭാവനം ചെയ്യുന്ന മനുസ്‌മൃതിയിൽ അടിസ്ഥാനമായുള്ള ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കമാണെന്നും നൗഷാദ് പുന്നക്കൽ പറഞ്ഞു.
കമ്പിൽ ടൗണിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഷുക്കൂർ മാങ്കടവ്, കമ്മിറ്റി അംഗം മഷൂദ് കണ്ണാടിപ്പറമ്പ്, എസ് ഡി ടി യു ജില്ലാ സെക്രട്ടറി നവാസ് കാട്ടാമ്പള്ളി, വിമൻ ഇന്ത്യാ മൂവ്മെന്റ് അഴീക്കോട് മണ്ഡലം സെക്രട്ടറി സുജിദത്ത് റഹീം, എസ്‌ഡിപിഐ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് മൂസാൻ കമ്പിൽ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് റഹീം പൊയ്തുംകടവ്, ജോ: സെക്രട്ടറി അൻവർ പി.എം, ട്രഷറർ ഇസ്മായിൽ പൂതപ്പാറ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷാഫി.സി, റാഷിദ് പുതിയതെരു, ശിഹാബ് നാറാത്ത് തുടങ്ങിയവർ പങ്കെടുത്തു.