പയ്യന്നൂർ കോടതി സമുച്ചയ നിർമാണം അവസാന ഘട്ടത്തിലേക്ക്


പയ്യന്നൂർ :- പയ്യന്നൂർ കോടതി സമുച്ചയ നിർമാണം അവസാന ഘട്ടത്തിലേക്ക്. സബ്രഷറിക്ക് സമീപമുണ്ടായിരുന്ന മുൻസിഫ് കോടതിക്കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. കെട്ടിടനിർമാണത്തിന് സംസ്ഥാന സർക്കാർ 14 കോടി രൂപയാണ് അനുവദിച്ചത്. താഴത്തെനിലയിൽ വാഹന പാർക്കിങ്, കാന്റീൻ, ശൗചാ ലയ സൗകര്യങ്ങളും ഒന്നാംനിലയിൽ പ്രോപ്പർട്ടി റൂം, ലീഗൽ സർവീസ് അതോറിറ്റി റൂം, സെൻട്രൽ നസ്രത്ത് റൂം, ജുഡീഷ്യൽ സർവീസ് സെൻറർ റൂം എന്നിവയുണ്ടാകും.

രണ്ടാം നിലയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റൂം, ബെഞ്ച് സെക്‌ഷൻ, കറൻ്റ് റെ ക്കോഡ്സ്, മൂന്നാം നിലയിൽ മുൻസിഫ് കോർട്ട് റൂം, ബെഞ്ച്സെക്‌ഷൻ, കറന്റ്റ് റെക്കോ ഡ്‌സ് തുടങ്ങിയവയുമൊരു ക്കും.കെട്ടിടത്തിന്റെ അടിത്തറ, താഴത്തെ നില എന്നിവയടക്കം ആറുനില കെട്ടിടം നിർമിക്കുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയതും ഭരണാനുമതി ലഭിച്ച തും. സാങ്കേതികാനുമതിഘട്ടത്തിൽ അടിത്തറയിൽ ചില മാറ്റങ്ങൾ വന്നു.

പരിശോധനയുടെ ഭാഗമായി 25 തൂണുകൾ 31 ആയി ഉയർ ത്തേണ്ടിവന്നു. നേരത്തേ നൽകിയിരുന്നതിനേക്കാൾ തുക ചുറ്റു മതിൽ നിർമാണത്തിനുവേണ്ടി വന്നു. അധികംവരുന്ന തുകയ്ക്ക് ഭരണാനുമതി ലഭിക്കാതായി. ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. നേരത്തേ ഭരണാനുമതി ലഭി ച്ച 14 കോടി രൂപയിൽ നിർത്തി നാല് നിലകൾ പൂർത്തീകരിക്കുന്ന രീതിയിൽ എസ്റ്റി മേറ്റിൽ മാറ്റംവരുത്തി. ലിഫ്റ്റ്, ജനറേറ്റർ, ഫയർഫൈറ്റിങ് ഉൾപ്പെടെ ഇലക്ട്രിക്കൽ പ്രവൃത്തികൾക്കെല്ലാമായി 1.14 കോടി രൂപയാണ് വകയിരുത്തി യിരുന്നത്.

Previous Post Next Post