മയ്യിൽ :- കേരള കരാട്ടെ അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മയ്യിൽ ചൈനീസ് കെൻ പോ കരാട്ടെ & കിക്ക് ബോക്സിങ് മയ്യിൽ, കൊളച്ചേരിമുക്ക്, ചെറുപഴശ്ശി ഡോജോകളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.
രാധാകൃഷ്ണ എ.യു.പി സ്കൂൾ വിദ്യാർത്ഥി ആൽവിൻ.കെ (പഴശ്ശിയിലെ വിനോദിന്റെയും രമ്യയുടെയും മകൻ), IMNSGHSS മയ്യിൽ സ്കൂൾ വിദ്യാർത്ഥികളായ ധ്യാൻ കൃഷ്ണ (കൊളച്ചേരിയിലെ മടപ്പുരക്കൽ ധനേഷിന്റെയും സജിനിയുടെയും മകൻ), ശിഖ.എ (ചെക്കോട് ദേവി കൃപ ഹൗസിൽ സിജുവിന്റെയും ദിവ്യയുടെയും മകൾ) , ഹിബ മുംതാസ് മുഹമ്മദ് (മയ്യിലിലെ മുഹമ്മദ് കുഞ്ഞിയുടെയും നസീറയുടെയും മകൾ), ഫാത്തിമ.വി (മയ്യിലിലെ സജ്ഫിറിന്റെയും നജ്മയുടെയും മകൾ) എന്നിവരെയാണ് അനുമോദിച്ചത്.
മയ്യിൽ ഫാത്തിമ ക്ലിനിക്കിലെ ഡോക്ടർ ജുനൈദ് എസ്.പി പരിപാടി ഉദ്ഘാടനം ചെയ്തു. അശോകൻ മടപ്പുരക്കൽ അധ്യക്ഷത വഹിച്ചു വീശിഷ്ടാതിഥി ഡിസ്ട്രിക്ട് ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി ബാബു പണ്ണേരി വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി. പരിപാടിയിൽ അബ്ദുൽ ബാസിത് സ്വാഗതവും അനീഷ് കൊയിലിയേരിയൻ നന്ദിയും പറഞ്ഞു.