മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകരുത്;ഓട്ടോറിക്ഷകളിൽ മോട്ടോർ വാഹന വകുപ്പിൻ്റെ സ്റ്റിക്കർ പതിക്കും

 


കണ്ണൂർ:-ഓട്ടോറിക്ഷകൾ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്നതിന് തടയിടാന്‍ പുതിയ ആശയവുമായി മോട്ടോര്‍ വാഹന വകുപ്പ്.മീറ്റര്‍ ഇടാതെയാണ് ഓടുന്നത് എങ്കില്‍ യാത്രക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം.

ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും എന്നാണ് വിവരം. കഴിഞ്ഞ ദിവസം നടന്ന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഓട്ടോറിക്ഷാ തൊഴിലാളികള്‍ തന്നെയാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്.

Previous Post Next Post