മുതലത്തലയുമായി വിദേശിയെ വിമാനത്താവളത്തിൽ നിന്ന് പിടികൂടി ; കൗതുകം കൊണ്ട് വാങ്ങിയതെന്ന് വിശദീകരണം


മുതലത്തലയുമായി വിദേശി ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ. കനേഡിയൻ വിനോദസഞ്ചാരിയെ അധികൃതർ കസ്‌റ്റംസിന് കൈമാറി. തായ്‌ലൻഡിൽ പോയപ്പോൾ അവിടെ നിന്നും വാങ്ങിയതാണിതെന്നാണ് യുവാവിന്റെ വിശദീകരണം. മുതലയെ താൻ വേട്ടയാടുകയോ കൊല്ലുകയോ ചെയ്തിട്ടില്ലെന്നും കൗതുകം കൊണ്ട് വാങ്ങിയതാണെന്നും മൊഴി നൽകിയിട്ടുണ്ട്. അതേസമയം, ഇത്തരം വസ്‌തുക്കളുമായി യാത്ര ചെയ്യുമ്പോൾ കൈവശം സൂക്ഷിക്കേണ്ട രേഖകളൊന്നും ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്‌ഥർ പറയുന്നു. മുതലത്തല വാങ്ങിയതിൻ്റെ ബില്ലും കണ്ടെത്താനായില്ല.

ഇതേത്തുടർന്ന് മുതലത്തല പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി വിമാനത്താവള അധികൃതർ വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. ലാബിലെ പരിശോധനകൾക്ക് ശേഷം മാത്രമേ ഏത് തരം മുതലയുടേതാണ് തലയെന്നും മറ്റ് വിശദ വിവരങ്ങളും അറിയാൻ കഴിയുകയുള്ളൂവെന്ന് ഡൽഹി ഡപ്യൂട്ടി റേഞ്ച് ഓഫിസർ രാജേഷ് ടണ്ഠൻ അറിയിച്ചു. മുതലത്തല നിലവിൽ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്.

Previous Post Next Post