റിയാദ് :- സൗദിയിലുള്ള വിദേശികളുടെ ആശ്രിതർ, ഗാർഹിക തൊഴിലാളികൾ എന്നിവരുടെ താമസാനുമതി രേഖ (ഇഖാമ) ഇനി ഓൺലൈനായി പുതുക്കാം. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി, റീ-എൻട്രി വീസകളും അബ്ഷിർ, മുഖീം പോർട്ടലുകൾ വഴി പുതുക്കാം. വീസ ഫീസ് ഓൺലൈനായി അടയ്ക്കാനും സൗകര്യമുണ്ട്.