മാലിന്യം വലിച്ചെറിയുന്നവർക്കും തരംതിരിച്ച് സംസ്കരിക്കാത്തവർക്കുമെതിരെ നടപടി ; മാലിന്യ സംസ്കരണത്തിൽ നടപടി കടുപ്പിച്ച് കണ്ണൂർ കോർപറേഷൻ


കണ്ണൂർ :- മാലിന്യത്തിന്റെ കാര്യത്തിൽ നടപടി കടുപ്പിച്ച് കണ്ണൂർ കോർപറേഷൻ. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും ഹരിതകർമസേനയുടെ റജിസ്ട്രേഷൻ എടുത്ത്, ജൈവ –അജൈവമാലിന്യം തരംതിരിച്ച് സംസ്കരിക്കാത്ത സ്ഥാപനങ്ങൾക്കും വീടുകൾക്കും എതിരെയും വിട്ടുവീഴ്ച്ചയില്ലാത്ത നടപടി കൈക്കൊള്ളാനാണു നിർദേശം. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരുടെയും പങ്കെടുപ്പിച്ച് മേയർ മുസ്‌ലിഹ് മഠത്തിലിന്റെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.

മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിന്റെ തുടർച്ചയായിട്ടാണ് കോർപറേഷൻ നിലപാട് കടുപ്പിച്ചത്. ഡപ്യൂട്ടി മേയർ പി.ഇന്ദിര, സ്ഥിരസമിതി അധ്യക്ഷൻ എം.പി.രാജേഷ്, കോർപറേഷൻ അഡീഷനൽ സെക്രട്ടറി ഡി.ജയകുമാർ എന്നിവർ പ്രസംഗിച്ചു.

കോർപറേഷനിലെ മുഴുവൻ ടൗണുകളും ഹരിത ടൗൺ ആക്കി മാലിന്യ മുക്തമാക്കുകയാണു ലക്ഷ്യം. കോർപറേഷന്റെ വ്യാപാര ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കെതിരെയും നിയമാനുസൃത നോട്ടിസ് നൽകി അടച്ചുപൂട്ടൽ നടപടി സ്വീകരിക്കും. കോർപറേഷനിലെ മുഴുവൻ സ്കൂളുകളും അങ്കണവാടികളും സർക്കാർ സ്ഥാപനങ്ങളും ഹരിത ഓഫിസ് സ്ഥാപനമായി പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. അവശേഷിക്കുന്ന സ്ഥാപനങ്ങൾ അടിയന്തരമായി പ്രഖ്യാപിക്കാനുള്ള നിർദേശം ആരോഗ്യവിഭാഗം നൽകിയിട്ടുണ്ട്.

സർക്കാർ ഉത്തരവ് പ്രകാരം എല്ലാ വ്യാപാര സ്ഥാപനങ്ങളും ജൈവ അജൈവമാലിന്യങ്ങൾ ശേഖരിക്കാൻ രണ്ട് ബക്കറ്റുകൾ വയ്ക്കണമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും പല സ്ഥാപനങ്ങളും ഇത് ലംഘിക്കുന്നതായി കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. സംസ്കരിക്കാത്തവർക്കെതിരെയും നടപടി സ്വീകരിക്കാൻ നിർദേശം

Previous Post Next Post