കടലായി ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവത്തിന് ഇന്ന് കൊടിയേറും


ചിറക്കൽ :- കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്നു കൊടിയേറും. ഇന്ന് വൈകിട്ട് 6.30ന് സാംസ്കാരിക സമ്മേളനം, തുടർന്ന് 8.30ന് കൊടിയേറ്റം, കരിമരുന്ന് പ്രയോഗം, 9ന് വിസ്മയ ശ്രീകുമാർ അവതരിപ്പിക്കുന്ന ഭരതനാട്യം എന്നിവ നടക്കും. നാളെ മുതൽ 2 വരെ രാവിലെ 7.30ന് കാഴ്ച ശീവേലി, വൈകിട്ട് 4ന് ഓട്ടൻ തുള്ളൽ, 5.30ന് കാഴ്ച ശീവേലി, 8.30ന് ചാക്യാർകൂത്ത്, നാളെയും 31നും രാത്രി 12ന് കഥകളി, 

ജനുവരി 31ന് രാത്രി 9.30ന് ഭരതനാട്യം അരങ്ങേറ്റം, 10ന് ഭരതനാട്യം, 1ന് രാത്രി 8ന് ഗാനമേള, 9.30ന് ഇരട്ട തായമ്പക, 2ന് രാത്രി 8ന് നാടകം, 3ന് രാത്രി പഞ്ചവാദ്യം, പഞ്ചാരി മേളം, നാടകം, 4ന് രാത്രി 8ന് ഗാനമേള, 8.30ന് നാട് വലം വെക്കൽ, ആനച്ചന്തം, തിരുനൃത്തം, 5ന് രാവിലെ 10ന് ഭഗവത്ഗീത പാരായണം, വൈകിട്ട് 5.30ന് സംഗീതാർ‌ച്ചന, 6.30ന് ആറാട്ട് എഴുന്നള്ളിപ്പ് എന്നിവ നടക്കും.

Previous Post Next Post