തളിപ്പറമ്പ് സൗത്ത് BRC യുടെ ആഭിമുഖ്യത്തിൽ ഡയപ്പർബാങ്ക് ഉദ്ഘാടനവും പുതുവത്സരാഘോഷവും നടത്തി


തളിപ്പറമ്പ് :- പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളം തളിപ്പറമ്പ് സൗത്ത് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പുതുവത്സര ദിനത്തിൽ ഓട്ടിസം സെന്ററിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ള പുതുവത്സര ആഘോഷവും മറ്റ് അനുബന്ധ പരിപാടിയും നടന്നു. തളിപ്പറമ്പ് സൗത്ത് ബിആർസി ഹാളിൽ വെച്ച്  നടന്ന പരിപാടിയിൽ ബി.പി.സി ഗോവിന്ദൻ എടാടത്തിലിന്റെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഡയപ്പർ ബാങ്ക് ഉദ്ഘാടനം ചെയ്തു. 

ഡോക്ടർ  പി.കെ സബിത്ത് (ഡി.പി.ഒ.എസ്.എസ്.കെ കണ്ണൂർ) പുതുവത്സര സന്ദേശവുമായി തളിപ്പറമ്പ് സൗത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ, എച്ച്.എം ഫോറം എക്സിക്യൂട്ടീവ് അംഗം വിനോദ് കുമാർ. എ,മയ്യിൽ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം വി.വി അനിത എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ടി. ബിജിന സ്വാഗതവും എം.ധന്യ നന്ദിയും പറഞ്ഞു.

മയ്യിൽ ഗവൺമെന്റ് ഹോസ്പിറ്റലിലെ സീനിയർ സ്റ്റാഫ് നേഴ്സ് എ.ആർ അജിത, വി.പി അനിത എന്നിവർ ചേർന്ന് ആരോഗ്യ - ശുചിത്വ പരിപാലനവും, ഡയപ്പറിന്റെ ഉപയോഗവും നിർമാർജനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസും നൽകി. മുപ്പതോളം കുട്ടികൾക്ക് ഡയപ്പർ വിതരണം ചെയ്തു.



 

Previous Post Next Post