കമ്പിൽ :- മരണപ്പെട്ട കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഭവത് മാനവിൻ്റെ കുടുംബത്തെ INL നേതാക്കൾ സന്ദർശിച്ചു.
INL സംസ്ഥാന പ്രവർത്തക സമിതി അംഗം സിറാജ് തയ്യിൽ, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് അഷ്റഫ്, കയ്യങ്കോട് ജനറൽ സെക്രട്ടറി സെമിയുള്ള, വൈസ് പ്രസിഡണ്ട് ടി.കെ മുഹമ്മദ്, അഴീക്കോട് മണ്ഡലം സെക്രട്ടറി അഷറഫ് പഴഞ്ചിറ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.