മയ്യിൽ :- കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന് നാളെ ജനുവരി 9 വ്യാഴാഴ്ച മയ്യിലിൽ തുടക്കമാവും. 9 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന വിളംബരം ജാഥ നടക്കും. അഞ്ച് മണിക്ക് നടക്കുന്ന പൊതു സമ്മേളനം അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാസന്ധ്യ നടക്കും.
ജനുവരി 10 ന് ജില്ലാ കൗൺസിൽ ചേരും. ജനുവരി 11 ന് രാവിലെ 10 മണിക്ക് മയ്യിൽ ടൗണിൽ അധ്യാപക പ്രകടന നടക്കും. തുടർന്ന് സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി.സിദ്ധീഖ് എം എൽ എ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് സുഹൃദ് സമ്മേളനം ഡോ. ജിന്റോ ജോർജ് ഉദ്ഘാടനം ചെയ്യും. വനിതാ സമ്മേളനം നിഷ സോമൻ തെറ്റയിൽ ഉദ്ഘാടനം ചെയ്യും.
ജാനു 12 ന് പ്രതിനിധി സമ്മേളനം കെപിഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ ഉദ്ഘാടനം ചെയ്യും. ഐതിഹാസിക സമ്മേളനത്തിന്റെ സമാപനം കുറിച്ച് 12ന് നടക്കുന്ന സമാപന സമ്മേളനം യുഡിഎഫ് ജില്ലാ കൺവീനർ പി.ടി മാത്യു ഉദ്ഘാടനം ചെയ്യും.