വിദ്യാർത്ഥിയുടെ ആത്മഹത്യ ;കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ അനിശ്ചിതകാല പഠിപ്പു മുടക്ക് സമരംMSF അവസാനിപ്പിച്ചു

 

 


 കമ്പിൽ:-  ഒരു കൂട്ടം അധ്യാപകരുടെ മാനസിക-ശാരീരിക പീഡനത്താൽ മനംനൊന്ത് ജീവിതമവസാനിപ്പിച്ചഭവത് മാനവ് എന്നകമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ  വിദ്യാർത്ഥിയുടെ മരണത്തിന് കാരണക്കാരായ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് എം എസ് എഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച പഠിപ്പുമുടക്ക്  സമരം അവസാനിപ്പിച്ചു.

ഭവത് മാനവിന്റെ വസതി സന്ദർശിക്കാൻ എത്തിയ ഹയർസെക്കൻഡറി എജുക്കേഷൻ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ രാജേഷ് കുമാർ, സൂപ്രണ്ട് ആർ നിഖിലേഷ് എന്നിവരുമായി കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്- എം എസ് എഫ് ഭാരവാഹികൾ നടത്തിയ ചർച്ചയിൽ, കുറ്റക്കാരായ അധ്യാപകർക്കെതിരെ ഉടൻ നടപടി എടുക്കുമെന്ന  ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. 

ചർച്ചയിൽ മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, സെക്രട്ടറി അബ്ദു പന്ന്യങ്കണ്ടി, എം എസ് എഫ് പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി, ജനറൽ സെക്രട്ടറി റാസിം പാട്ടയം, ഹാദി ദാലിൽ പങ്കെടുത്തു.

Previous Post Next Post