ന്യൂഡൽഹി :- പൊങ്കൽ, മകരസംക്രാന്തി ഉത്സവങ്ങൾ കാരണം മാറ്റിവച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി നാഷനൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. മലയാളം, ഉറുദു, ക്രിമിനോളജി, ലേബർ വെൽഫെയർ, എൻവയൺമെന്റൽ സയൻസ് എന്നിവയടക്കമുള്ള വിഷയങ്ങളുടെ പരീക്ഷ ഈ മാസം 21 ന് രാവിലെ 9 മുതൽ 12 വരെ നടക്കും.
സംസ്കൃതം, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ലോ, വിമൻ സ്റ്റഡീസ്, പെർഫോമിങ് ആർട്ട് എന്നിവയടക്കമുള്ള വിഷയങ്ങളുടെ പരീക്ഷ 27ന് ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ. അഡ്മിറ്റ് കാർഡും കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ (https://ugcnet.nta.ac.in)