മയ്യിൽ :- കവിളിയോട്ട് ചാൽ ജനകീയ വായനശാല & ഗ്രന്ഥാലയത്തിൻ്റെ വാർഷികാഘോഷം ഏപ്രിൽ 1 മുതൽ 26 വരെ നടക്കും. വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എം സുരേഷ് ബാബു ചെയർമാനും വി.വി വേണുഗോപാൽ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.
രൂപീകരണ യോഗം വിനോദ് ചേലേരിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി ഓമന ഉദ്ഘാടനം ചെയ്തു ഇ.എം സുരേഷ് ബാബു, കെ.പി ചന്ദ്രൻ മാസ്റ്റർ, വി.പി ബാലകൃഷ്ണൻ, കെ.സത്യൻ, കെ.കെ വിനോദൻ, എം.കെ നാരായണൻ, കെ.സന്തോഷ്, ധന്യനിധീഷ്, സജിത്ത്.കെ, സി.കെ പ്രേമരാജൻ, ജിതേഷ്, എ.പി ശകുന്തള , ടി.ബാലകൃഷ്ണൻ , എൻ.കെ സന്തോഷ്, അനുശ്രീ എന്നിവർ സംസാരിച്ചു.