ചേലേരി :- ചേലേരി മണ്ഡലം 15ാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. KPCC അംഗം കൊയ്യം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് ശംസു കൂളിയാലിൽ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് ആദം ഹാജി പതാക ഉയർത്തി. മുതിർന്ന നേതാക്കളായ ആദം ഹാജി, ശാഹുൽ ഹമീദ് എന്നിവരെ ആദരിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി ശശിധരൻ, മണ്ഡലം പ്രസിഡൻ്റ് എം.കെ സുകുമാരൻ, ദളിദ് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കൊയിലേരിയൻ ദാമോദരൻ, മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സന്ധ്യ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.സജ്മ പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടി.കൃഷ്ണൻ, അനന്തൻ മാസ്റ്റർ, കെ.മുരളി മാസ്റ്റർ എൻ.വി പ്രേമാനന്ദൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പി.പ്രവീൺ, ഇ.പി വിലാസിനി, പി.കെ ഹംസ എന്നിവർ സംസാരിച്ചു. കെ.വത്സൻ, സുരേശൻ, സി.ഒ അഖിൽ, പി.വേലായുധൻ, എം.പി പ്രഭാകരൻ, സുജിൻ ലാൽ, സി.പി രാജേഷ്, ബാബു എന്നിവർ പങ്കെടുത്തു. എ.പ്രകാശൻ സ്വാഗതവും സാദിഖ് പി.പി നന്ദിയും പറഞ്ഞു.