'മണിനാദം 2025' നാടൻ പാട്ട് മത്സരത്തിൽ പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചു


കണ്ണൂർ :- യൂത്ത് ക്ലബ്ബുകളിലെ കലാകാരൻമാരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനായുള്ള കലാഭവൻ മണി സ്മാരക നാടൻപാട്ട് മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളള ടീമുകൾ ഫെബ്രുവരി 17ന് മൂന്ന് മണിക്കുളളിൽ വയസ്സ് തെളിയിക്കുന്ന രേഖയുടെ പകർപ്പ് സഹിതം അപേക്ഷ ജില്ലാ ഓഫീസിൽ ഇമെയിലിലോ നേരിട്ടോ എത്തിക്കണം. വിലാസം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്

ജില്ലായുവജനകേന്ദ്രം, സബ്ബ് ജയിലിന് സമീപം, കണ്ണൂർ -2, ഫോൺ : 04972 705460 ഇമെയിൽ: yuvasakthiknr@gmail.com കലാഭവൻ മണിയുടെ ജന്മനാടായ ചാലക്കുടിയിലാണ് സംസ്ഥാനതല മത്സരം. ജില്ലാതല മത്സരങ്ങളിൽ വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതം പ്രൈസ് മണി നൽകും. സംസ്ഥാന തലത്തിൽ വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം ഒരു ലക്ഷം, 75000, 50,000 രൂപ പ്രൈസ് മണി നൽകും.

നിബന്ധനകൾ : ടീമിൽ പരമാവധി 10 പേർക്ക് പങ്കെടുക്കാം. 18നും 40നും മധ്യേ പ്രായമുളളവരായിരിക്കണം. പരമാവധി സമയം 10 മിനിറ്റ്. ഗാനങ്ങൾ ഏത് പ്രാദേശിക ഭാഷയിലും ആകാം. പിന്നണിയിൽ പ്രീ റിക്കോഡിംഗ് മ്യൂസിക് അനുവദിക്കില്ല.


Previous Post Next Post