കൊളച്ചേരി :- ബിജെപി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദീനദയാൽ ഉപാദ്ധ്യായ സ്മൃതി ദിനം അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗാർ അനുസ്മരണഭാഷണം നടത്തി.
പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ഇ.പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഗീത വി.വി, മുണ്ടേരി ചന്ദ്രൻ എന്നിവർ സംസാരിച്ചു. പി.വി വേണുഗോപാൽ, ജയരാജൻ.ആർ, രജിത.പി എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി പി.വി ദേവരാജൻ സ്വാഗതവും പ്രതീപൻ.ടി നന്ദിയും പറഞ്ഞു.