മയ്യിൽ :- BJP മയ്യിൽ മണ്ഡലം ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ഔദ്യോഗികമായി ചുമതലയേറ്റു. മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന സ്ഥാനാരോഹണ ചടങ്ങ് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു .
സംസ്ഥാന കൗൺസിൽ അംഗം രവീന്ദ്രൻ കടമ്പേരി ജില്ലാ കമ്മറ്റി അംഗങ്ങളായ ടി.സി മോഹനൻ, സുമേഷ്.എസ്, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കേണൽ സാവിത്രി അമ്മ കേശവൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാബുരാജ് രാമത്ത് സ്വാഗതവും രമ്യ ഷൈജു നന്ദിയും പറഞ്ഞു.