കൊളച്ചേരി :- CPIM പാടിയിൽ ബ്രാഞ്ച് മെമ്പർ പി.രാമചന്ദ്രൻ്റെയും സി.ഓമനയുടേയും മകനും കൊളച്ചേരി സൗത്ത് മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ അതുലിൻ്റെയും അശ്വിനിയുടേയും വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.
ലോക്കൽ കമ്മറ്റി മെമ്പർ എ.പി സുരേശൻ തുക ഏറ്റുവാങ്ങി. ഐ.ആർ.പി.സി ലോക്കൽ ഗ്രൂപ്പ് ചെയർമാൻ പി.പി കുഞ്ഞിരാമൻ, കൺവീനർ സി.സത്യൻ, എൽ.സി മെമ്പർമാരായ ഷിജിൻ എം.വി, അക്ഷയ്.പി, പാടിയിൽ ബ്രാഞ്ച് സെക്രട്ടറി കെ.വിനോദ്, സി.ബാലകൃഷ്ണൻ , കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.