കണ്ണാടിപ്പറമ്പ് :- പുലൂപ്പിയിലെ ആയാടത്തിൽ പ്രകാശൻ (60) നിര്യാതനായി. പരേതനായ കുഞ്ഞമ്പുവിന്റെയും പത്മാവതിയുടെയും മകനാണ്.
കോൺഗ്രസ് സേവാദൾ അഴീക്കോട് മണ്ഡലം ചെയർമാൻ, യൂത്ത് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് വൈസ് പ്രസിഡൻ്റ്, കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്, അഖിലകേരള യാദവസഭ കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ്, ഐ.എൻ.ടി.യു.സി കണ്ണാടിപ്പറമ്പ് ഡിവിഷൻ പ്രസിഡ ന്റ്, കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ : വിജയലക്ഷ്മി (ചെക്കിക്കുളം).
മക്കൾ : പ്രണവ് (ബംഗളുരു), അശ്വതി, ആരതി.
സഹോദരങ്ങൾ : അശോകൻ, പ്രഭാവതി
സംസ്‌കാരം പുലൂപ്പി സമുദായ ശ്മശാനത്തിൽ നടന്നു.