നാറാത്ത് :- BJP നോർത്ത് സംഘടനാ ജില്ലാ പ്രസിഡന്റ് കെ.കെ വിനോദ് കുമാറിന് ബിജെപി നാറാത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്മനാട്ടിൽ സ്വീകരണം നൽകി. ഭാരതി ഹാളിൽ നടന്ന പരിപാടി ബിജെപി സംസ്ഥാന കൗൺസിൽ അംഗം Adv. എ.വി കേശവൻ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ശ്രീജു പുതുശ്ശേരി അധ്യക്ഷത വഹിച്ചു. നിയുക്ത പ്രസിഡന്റ് വിനോദ് കുമാറിന് ബൂത്ത് കമ്മിറ്റികൾ ഹാരാർപ്പണവും നടത്തി. ജനറൽ സെക്രട്ടറി സി.വി പ്രശാന്തൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി രമേശൻ നന്ദിയും പറഞ്ഞു.