പാടിക്കുന്ന് :- 38-മത് ദേശീയ ഗെയിംസിൽ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഗോൾഡ് മെഡൽ നേടിയ കേരള ഫുട്ബോൾ ടീം അംഗം സച്ചിൻ സുനിലിനെ യുവവേദി കൊളച്ചേരി അനുമോദിച്ചു.
പാടിക്കുന്ന് എമിറേറ്റ്സ് ടർഫിൽ നടന്ന പരിപാടിയിൽ ധനേഷ് സച്ചിന് ഉപഹാരം കൈമാറി. ചടങ്ങിൽ യുവവേദി കൊളച്ചേരിയുടെ പുതിയ ജേഴ്‌സി പ്രകാശനവും നടന്നു. സുഷാന്ത് അധ്യക്ഷത വഹിച്ചു. ധനേഷ് കൂടൻ, സനൂപ്, അഭിജിത്ത്, ഷമിൽ എന്നിവർ സംസാരിച്ചു.