നാഷണൽ ലെവൽ ഓപ്പൺ കാരത്തെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ അലംകൃത ആനന്ദനെ BJP പഴശ്ശി ബൂത്ത് കമ്മിറ്റി അനുമോദിച്ചു


കുറ്റ്യാട്ടൂർ :- ചീമേനിയിൽ വെച്ച് നടന്ന നാഷണൽ ലെവൽ ഓപ്പൺ കാരത്തെ ചാമ്പ്യൻഷിപ്പിൽ കത്താ മത്സരത്തിലും ഫൈറ്റിങ്ങ് മത്സരത്തിലും സ്വർണ്ണ മെഡൽ നേടിയ അലംകൃത ആനന്ദനെ ബി.ജെ.പി പഴശ്ശി ബൂത്ത് കമ്മിറ്റി അനുമോദിച്ചു . ബൂത്ത് പ്രസിഡൻ്റ് രാഘവൻ്റെ അധ്യക്ഷതയിൽ മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കേണൽ സാവിത്രി അമ്മ കേശവൻ സ്നേഹോപഹാരം കൈമാറി.

ബി.ജെ.പി മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത്, ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത് , ബൂത്ത് സെക്രട്ടറി വിജിൽ ഇ.വി, കെ.കെ വത്സരാജ്, ഭുവനേഷ് കുമാർ, ചന്ദ്രൻ യു.സി, വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post