ചെങ്ങളായി :-:ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ വരിഞ്ഞത്ത് സാമൂഹ്യ നീതിവകുപ്പിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിൽ നിർമിച്ച സ്മാർട്ട് അങ്കണവാടി എം.എൽ.എ അഡ്വ. 'സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയായി.
അങ്കണവാടിക്ക് സ്ഥലം സംഭാവനയായി നൽകിയ കെ.മുസ്തഫയെ ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡണ്ട് കെ.എം ശോഭന ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.സി. പ്രിയ ', ബ്ലോക്ക് മെമ്പർ എൻ. നാരായണൻ പി. പ്രകാശൻ, അ ശ്രഫ് ചുഴലി . ഐ സി ഡി എസ് സൂപ്പർവൈസർ ഡോ: പ്രജിന വാർഡ് മെമ്പർ, കെ.പി അബൂബക്കർ എന്നിവർ സംസാരിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനൻ സ്വാഗതം പറഞ്ഞു.