മയ്യിൽ :- 34-ാമത് ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് കിരീടം നേടിയ കേരള ടീം അംഗം സച്ചിൻ സുനിലിനെ മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എച്ച് മൊയ്തീൻ കുട്ടി സ്നേഹോപഹാരം നൽകി.
മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് അജയൻ.കെ, ജനറൽ സെക്രട്ടറി ജിനേഷ് ചാപ്പാടി, ബൂത്ത് പ്രസിഡന്റുമാരായ ഇബ്രാഹിം ടി.എം, രമേശൻ പാറക്കണ്ടി, ഭാസ്കരൻ.പി , തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.