തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എൻ.ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം സമ്മാനിച്ചു


മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം പുരസ്കാര സമർപ്പണ സന്ധ്യ ‘ഹല്ലാബോൽ 'മുൻ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങൾ നൂതനാശയങ്ങളുള്ള ക്ഷമ പദ്ധതികൾ നടപ്പാക്കണമെന്ന്‌ തോമസ്‌ ഐസക്‌ പറഞ്ഞു. വയോജനക്ഷേമം എന്നത്‌ കേരളത്തിന്റെ പ്രധാനവെല്ലുവിളിയാവണം. കിടപ്പുരോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുയെന്നത്‌ പ്രധാനമാണ്‌. പരിചരിക്കാൻ ആളില്ലാത്തവർക്ക്‌ ഭക്ഷണവും മരുന്നും ചികിത്സയും ലഭ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ മുൻകയ്യെടുക്കണം. ജനപങ്കാളിത്തത്തോടെ ഇതിന്റെ സാമ്പത്തിക ബാധ്യതകൾ നിർവഹിക്കണമെന്നും ഐസക്‌ നിർദ്ദേശിച്ചു.

പുരസ്കാര തുക ഐആർപിസിക്ക് വേണ്ടി കുതിരയോടൻ രാജനിൽ നിന്ന് സിപിഐ എം ഏരിയ സെക്രട്ടറി എൻഅനിൽകുമാർ ഏറ്റുവാങ്ങി. മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ, ചലച്ചിത്രനടൻ പി പി കുഞ്ഞികൃഷ്ണൻ എന്നിവർ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡൻ്റ് എം വി അജിത അധ്യക്ഷയായി. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിൻ്റ് സെക്രട്ടറി ഇ കെ അജിത് കുമാർ വിവിധ മേഖലകളിലെ പ്രതിഭകൾക്ക്‌ ഉപഹാരം നൽകി. കെ സി ശ്രീനിവാസൻ സ്വാഗതവും പി പി സതീഷ് കുമാർ നന്ദിയും പറഞ്ഞു. മെഗാതിരുവാതിര, ഭാവന കലാസമിതി ഡാൻസ് സ്കൂൾ നയിച്ച ‘ആട്ടം’ നൃത്തസന്ധ്യ, കേരള നാടൻ കലാ അക്കാദമിയുടെ സഹകരണത്തോടെ ഫോക് ക്യാറ്റ്സ് അവതരിപ്പിച്ച ഫോക്റോവോ ഫോക്ബാൻഡ് എന്നിവ അരങ്ങേറി.

Previous Post Next Post