ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഓട്ടോറിക്ഷയി​ലേ​ക്ക് മു​ള്ള​ൻ പ​ന്നി പാ​ഞ്ഞുകയറി, നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് കൊളച്ചേരി മുക്കിലെ ഓട്ടോഡ്രൈവർ മരണപ്പെട്ടു


കൊളച്ചേരി :- ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഓട്ടോറിക്ഷയി​ലേ​ക്ക് മു​ള്ള​ൻ പ​ന്നി പാ​ഞ്ഞു ക​യറി​യ​തി​നെ തു​ട​ർ​ന്ന് ഓട്ടോ നി​യ​ന്ത്ര​ണം വിട്ടുമറിഞ്ഞ് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. കൊ​ള​ച്ചേ​രി പൊ​ൻ​കു​ത്തി ല​ക്ഷം​വീ​ട് സ​ങ്കേ​ത​ത്തി​ലെ ഇടച്ചേരി​യ​ൻ വി​ജ​യ​നാ​ണ് (52) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ ക​ണ്ണാ​ടി​പ്പ​റ​മ്പ് വാ​രം ക​ട​വ് റോ​ഡ് പെ​ട്രോ​ൾ പ​മ്പിനു സ​മീ​പ​മാ​യി​രു​ന്നു അപക​ടം.

വി​ജ​യ​ൻ ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്ന ഓട്ടോറിക്ഷയി​ൽ ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്ത് മു​ള്ള​ൻ പന്നി ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യിലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇന്നു രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. മ​യ്യി​ൽ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പരേതരായ ഒ.കുഞ്ഞിരാമന്റെയും ഇ.പാഞ്ചാലിയുടെയും മകനാണ്.

സഹോദരങ്ങൾ : ബീന, നീതു, പരേതനായ ഇന്ദ്രൻ


Previous Post Next Post