കണ്ണൂർ :- പ്രൈമറി ക്ലാസുകളിൽ ഹിന്ദി പിരിയിഡുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക സമിതി കണ്ണൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കണ്ണൂർ മുഴത്തടം ജി.യു.പി സ്കൂളിൽ നടന്ന കൺവെൻഷൻ ജില്ല പ്രസിഡന്റ് മുഹമ്മദ് കീത്തേടത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി യു.എ കൃപ, സുരേഷ് ബാബു കെ.പി, എൻ.ഗീത, ഇ.എം ലേഖ , എം.നദീറ , എ.പ്രഭാത് കുമാർ, അജിതകുമാരി.ഇ, ഡെയ്സമ്മ ഫിലിപ്പ്, സുഗന്ധി കല്ലാട്ട്, പി.ശ്രീലത, കെ.സരോജിനി, സുധ.സി , അജിത സി.സി എന്നിവർ സംസാരിച്ചു. ജെ.ആർ.സി മികച്ച അധ്യാപക അവാർഡ് നേടിയ മുഹമ്മദ് കീത്തേടത്തിനേയും വിരമിക്കുന്ന അധ്യാപകരേയും ഉപഹാരം നൽകി ആദരിച്ചു.