മാണിയൂർ :- മാണിയൂർ പാറാൽ പള്ളി മഖാം ഉറൂസ് ഫെബ്രുവരി 18 മുതൽ 20 വരെ നടക്കും. നാളെ 18 ചൊവ്വാഴ്ച വൈകുന്നേരം 8 മണിക്ക് ബുസ്താനുൽ ഉലൂം അറബിക് കോളേജ് അങ്കണത്തിൽ മജ്‌ലിസുന്നൂർ സംഗമം നടക്കും. സി.കെ.കെ മാണിയൂർ ഉദ്ഘാടനം ചെയ്യും. മാണിയൂർ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിക്കും. അബ്ദുല്ല ഫൈസി മാണിയൂർ ആമുഖഭാഷണം നടത്തും.
ഫെബ്രുവരി 19 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് പാറാൽ ജുമാമസ്‌ജിദ് അങ്കണത്തിൽ ഖത്മൽ ഖുർആൻ സദസ്സ്. ഫെബ്രുവരി 20 ന് രാവിലെ സിയാ -റത്ത്, കൂട്ടുപ്രാർഥന, മൗലിദ് പാരായണം, അന്നദാനം എന്നീ പരിപാടികളും നടക്കും.