ചെറുവത്തലമൊട്ട :- ഷനില - സജേഷ് ദമ്പതികളുടെ മകൻ തേജിന്റെ പിറന്നാൾ ദിനത്തിൽ എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ നൽകി. വായനശാല രക്ഷാധികാരി കെ.കുഞ്ഞിരാമൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
വായനശാല പ്രസിഡണ്ട് എം.ബാബുരാജ് സെക്രട്ടറി പി.സുനോജ് കുമാർ വൈസ് പ്രസിഡണ്ട് പി.പി ചന്ദ്രൻ ജോ സെക്രട്ടറി എസ്.വി ചന്ദ്രൻ ലൈബ്രേറിയൻ ഷനിമ.പി, പി.പി രാജൻ എൻ.പ്രഭാകരൻ, പി.രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.