ശ്രീകണ്ഠാപുരം :- കേരളത്തിന്റെ വികസനവും ക്ഷേമപ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്രസർക്കാർ നടപടി തിരുത്തണമെന്ന് കേരള NGO യൂണിയൻ ശ്രീകണ്ഠാപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം സഖാവ് എസ്.കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു .സഖാവ് കെ.ഒ പ്രസാദ് അധ്യക്ഷനായി.
ഏരിയ സെക്രട്ടറി പി.സേതു പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ എം.ബിന്ദു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ഷീബ, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി.സന്തോഷ്കുമാർ, പി.എ ലനീഷ് എന്നിവർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
പ്രസിഡണ്ട് : പി.സേതു ,
സെക്രട്ടറി : കെ.ഒ പ്രസാദ്
വൈസ് പ്രസിഡണ്ടുമാർ : എം.കെ അഷ്റഫ്, പി.ദിലീപ്ദേവ്,
ജോ.സെക്രട്ടറിമാർ : കെ.അയ്യൂബ്, കെ.സന്തോഷ്.
ട്രഷറർ : എം.ബിന്ദു