സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ കൂടുന്നു ; മുൻ വർഷത്തേക്കാൾ നാലിരട്ടി വർധന


തിരുവനന്തപുരം :- സംസ്ഥാനത്തു സൈബർ കുറ്റകൃത്യങ്ങൾ ഗണ്യമായി വർധിക്കുന്നതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. 2023–24 കാലയളവിൽ 3,382 കേസുകളാണു സൈബർ സെല്ലിൽ റജിസ്റ്റർ ചെയ്തത്. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ നാലിരട്ടി വർധന. 2023–24ൽ 2,772 പേരാണു പലതരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായത്. വ്യാജ വാഗ്ദാനങ്ങൾ നൽകിയുള്ള ഫോൺകോളുകൾക്ക് ഇരയായി പണം നഷ്ടപ്പെട്ടവരാണ് അധികവും. 72 പേരുടെ ബാങ്ക് അക്കൗണ്ടുകളും ഇമെയിലും ഹാക്ക് ചെയ്തു. 

സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കൽ, സ്മാർട് ഫോണുകൾ വഴിയുള്ള കുറ്റകൃത്യങ്ങൾ എന്നിവയാണു മറ്റു പ്രധാന കേസുകൾ. സംസ്ഥാനത്തെ ജയിലുകളിലെ തിരക്കു കുറയ്ക്കാൻ കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ ആവശ്യമാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കൂടുതൽ ജയിലുകൾ നിർമിക്കുന്നത് ഒരുപരിധിവരെ പ്രശ്നം പരിഹരിക്കും. പതിനായിരത്തിലധികം പേരാണു വിവിധ ജയിലുകളിലായുള്ളത്. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം സംസ്ഥാനത്തെ ജയിലുകളിൽ 10,271 തടവുകാരുണ്ട്. ഇതിൽ 10,054 പേർ പുരുഷൻമാരാണ്. 2023ൽ സംസ്ഥാനത്ത് ആകെ തടവുകാരുടെ എണ്ണം 9,296 ആയിരുന്നു.

Previous Post Next Post