ചേലേരി :- ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 18,19, 20 തിയ്യതികളിൽ നടക്കും. നാളെ ഫെബ്രുവരി 18 ചൊവ്വാഴ്ച രാവിലെ 6 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്ത് വാസുദേവൻ നമ്പൂതിരിയുടെ മഹനീയ കാമ്മികത്വത്തിൽ ശുദ്ധികലശം , ഗുരുപൂജ, വിശേഷാൽ പൂജകൾ എന്നിവ നടക്കും. 7 മണിക്ക് 108 കൊട്ടത്തേങ്ങ സമർപ്പണത്തോടെ ഗണപതി ഹോമം, തുടർന്ന് നാഗദേവത പൂജ മൃത്യൂഞ്ജയ ഹോമം എന്നിവ നടക്കും. വൈകുന്നേരം 5 മണിക്ക് ചേലേരി ചന്ദ്രോത്ത് കണ്ടി ശ്രീ മുത്തപ്പൻ മടപ്പുര സന്നിധിയിൽ നിന്നും കലവറനിറയ്ക്കൽ ഘോഷയാത്ര ആരംഭിക്കും. 7 മണിക്ക് ദേശവാസികളുടെ കലാസന്ധ്യ അരങ്ങേറും.
ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ 10 മണിക്ക് നാരായണിയ പാരായണം, ഉച്ചക്ക് 2 മണിക്ക് തീച്ചാമുണ്ഡിക്ക് വേണ്ടിയുള്ള മേലേരി കൂട്ടി അഗ്നി പകരൽ, 3 മണിക്ക് തായ്പ്പരദേവത തോറ്റം, 3.30 ന് തീചാമുണ്ഡിയുടെ ഉച്ച തോറ്റം, 6 മണിക്ക് ദീപാരാധന, ചുറ്റ് വിളക്ക് ദീപസ്തംഭം തെളിയിക്കൽ, 7 മണിക്ക് ഗുളികൻ വെള്ളാട്ടം, 8 മണിക്ക് തീ ചാമുണ്ഡിയുടെ അന്തി തോറ്റം, തീ പണക്കം, 9 മണിക്ക് തിരുമുൽ കാഴ്ച അളോറ വയനാട്ട് കുലവൻകോട്ടത്തിൽ നിന്നും
ഫെബ്രുവരി 20 വ്യാഴാഴ്ച പുലർച്ച 4 മണിക്ക് തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശം, മേലേരി കയ്യേൽക്കൽ 5 മണിക്ക് ഗുളികൻ തിരുമുടി, 6 മണിക്ക് തായ്പരദേവത തിരുമുടി നിവരൽ, പരിവാര സമേതം കാവ് പ്രദക്ഷിണം. ഉച്ചയ്ക്ക് 12.30 ന് പ്രസാദ സദ്യ, ഉച്ചയ്ക്ക് ശേഷം ഉത്സവം സമാപിക്കും. ഉത്സവ ദിവസങ്ങളിൽ രാത്രി 8 മണിക്ക് അന്നദാനം ഉണ്ടായിരിക്കുന്നതാണ്.