മയ്യിൽ യൂത്ത് ഫെസ്റ്റ് ടൈറ്റിൽ ലോഞ്ച് ചെയ്തു


മയ്യിൽ :- മാർച്ച് 30 മുതൽ ഏപ്രിൽ 20 വരെ മയ്യിൽ നടക്കുന്ന യൂത്ത് ഫെസ്റ്റിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു. കെ.സി ഹരികൃഷ്‌ണൻ മാസ്റ്റർ ടൈറ്റിൽ റിലീസിങ്ങ് നടത്തി. മിഥുൻ എ.പി അധ്യക്ഷത വഹിച്ചു. കെ.രനിൽ സ്വാഗതവും ജംഷീർ ടി.സി നന്ദിയും പറഞ്ഞു.

ഉത്സവം എന്ന് അർത്ഥം വരുന്ന GALA MYF 25 എന്ന പേരാണ് യൂത്ത് ഫെസ്റ്റിന് നൽകിയിരിക്കുന്നത്. യൂത്ത് ഫെസ്റ്റിൽ വൈവിധ്യമാർന്ന കായിക കലാ പരിപാടികൾ അരങ്ങേറും. പരിപാടിയിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഏപ്രിൽ 20 ന് മെഗാ ഇവൻ്റ് നടക്കും.

 

Previous Post Next Post