ആശാവർക്കർമാരുടെ സമരം: മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു

 


മയ്യിൽ:- സെക്രട്ടറിയേറ്റിന് മുന്നിൽ തുടരുന്ന ആശാ വർക്കർമാരുടെ സമരത്തിന് എതിരെ പിരിച്ചുവിടൽ ഉത്തരവ് ഇറക്കിയതിൽ പ്രതിഷേധിച്ചു.മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ മയ്യിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ച് സർക്കുലർ കത്തിച്ചാണ് പ്രതിഷേധിച്ചത്.

മയ്യിൽ മണ്ഡലം പ്രസിഡൻ്റ് സി എച്ച് മൊയ്തീൻകുട്ടി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജേഷ് കൊയിലേരിയൻ, ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ എ കെ, മണ്ഡലം വൈസ് പ്രസിഡൻ്റുമാർ ആയ മജീദ് കരക്കണ്ടം, നാസർ കോറളായി, കെ അജയൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിനേഷ് ചാപ്പാടി, പ്രസാദ്, റഫീഖ് മയ്യിൽ, കുറ്റ്യാട്ടൂർ പഞ്ചായത്ത് അംഗം യൂസഫ് പാലക്കൽ എന്നിവർ പങ്കെടുത്തു.

Previous Post Next Post