വള്ളിയോട്ട് ജയകേരള വായനശാലയുടെയും വി.വി കണ്ണൻ സ്മാരക കലാസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പി.ജയചന്ദ്രൻ അനുസ്മരണം നടത്തി


മയ്യിൽ :- ജയകേരള വായനശാല
വി.വി കണ്ണൻ സ്മാരക കലാസമിതി സംയുക്താഭിമുഖ്യത്തിൽ ഗായകൻ പി.ജയചന്ദ്രൻ അനുസ്മരണം നടത്തി. അഭിലാഷ് കണ്ടക്കൈ ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡന്റ് ഐ.വിവേക് ബാബു അദ്ധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ വായനശാല സെക്രട്ടറി ഇ.പി രാജൻ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ
കലാസമിതി സെക്രട്ടറി വി.വി അജീന്ദ്രൻ സ്വാഗതവും ട്രഷറർ വിജയശ്രീ നന്ദിയും പറഞ്ഞു.
തുടർന്ന് കലാസമിതിയുടെ നേതൃത്വത്തിൽ ജയചന്ദ്രൻ പാടിയ പാട്ടുകളുടെ അവതരണവും നടന്നു.


Previous Post Next Post