വീട് തകർക്കുന്ന ആക്രമണം നടത്തുന്ന പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ നഷ്ടപരിഹാരം കെട്ടിവെക്കണമെന്ന് ഹൈക്കോടതി


കൊച്ചി :- വീട് തല്ലിത്തകർക്കുന്ന തരത്തിലുള്ള ആക്രമണം നടത്തുന്ന പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ നഷ്ടപരിഹാരം കെട്ടിവെക്കണമെന്ന വ്യവസ്ഥയും ഏർപ്പെടുത്താമെന്ന് ഹൈക്കോടതി. തൃശ്ശൂരിലും പത്തനംതിട്ടയിലും വീടുകയറി ആക്രമണം നടത്തിയ കേസുകളിലെ പ്രതികൾ നഷ്ടപരിഹാരം കെട്ടിവെക്കണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തി മുൻ കൂർജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.

സ്വത്തുവകകൾ നശിപ്പിച്ചതായി ബോധ്യപ്പെട്ടാൽ കെട്ടിവെച്ച തുക ഇരകൾക്ക് അനുവദിക്കാം. അല്ലെങ്കിൽ തിരികെ നൽകണം. ഇത്തരം കേസുകളിൽ ജാമ്യവ്യവസ്ഥയിൽ ഈ നിബന്ധന ഉൾപ്പെടുത്തുന്നത് നിയമനിർമാതാക്കൾ കണക്കിലെടുക്കണമെന്നും കോടതി പറഞ്ഞു.

Previous Post Next Post