കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എം.ടി വാസുദേവൻ നായർ - പി.ജയചന്ദ്രൻ അനുസ്മരണം നടത്തി


കുറ്റ്യാട്ടൂർ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എം.ടി വാസുദേവൻ നായർ - പി.ജയചന്ദ്രൻ അനുസ്മരണം നടത്തി. കുറ്റ്യാട്ടൂർ പെൻഷൻ ഭവനിൽ നടന്ന പരിപാടിയിൽ സാഹിത്യ വേദി പ്രസിഡന്റ് പി.പി രാഘവവർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 'എം.ടി ഒറ്റപ്പെവന്റെ വേദനകളുടെ ഗാഥാവ് ' എന്ന വിഷയം സാഹിത്യ വേദി സെക്രട്ടറി വി.മനോമോഹനൻ അവതരിപ്പിച്ചു. 'ഭാവഗായകൻ ജയചന്ദ്രൻ" തലമുറകൾ ഏറ്റുവാങ്ങിയ നാദ വിസ്മയം' എന്ന വിഷയം സി.രാമകൃഷ്ണൻ മാസ്റ്റർ അവതരിപ്പിച്ചു. 

യൂണിറ്റ് പ്രസിഡന്റ് എം.ജനാർദ്ദനൻ മാസ്റ്റർ, സെക്രട്ടറി കെ.വി ചന്ദ്രൻ മാസ്റ്റർ, വി.പി നാരായണൻ മാസ്റ്റർ, പി.കുട്ടിക്കൃഷ്ണൻ ,കെ.രാമകൃഷ്ണൻ മാസ്റ്റർ , പി.കെ രാധാമോഹൻ ,പി.കെ ശൈലജ ടീച്ചർ, പി.പി വാസന്തി ടീച്ചർ കെ.കേശവൻ മാസ്റ്റർ, ബാബു അരിയേരി, എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സി.ബാലഗോപാലൻ മാസ്റ്റർ സ്വാഗതവും ജോ.സെക്രട്ടറി എം.ജെ ജ്യോതിഷ് നന്ദിയും പറഞ്ഞു.




Previous Post Next Post