മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യൂണിറ്റ് കമ്മിറ്റി നടത്തുന്ന മയ്യിൽ വ്യാപാരോത്സവത്തിന്റെ ആദ്യ പ്രതിമാസ നറുക്കെടുപ്പും 38 മത് ദേശീയ ഗെയിംസിൽ ചാമ്പ്യന്മാരായ കേരള ഫുട്ബോൾ ടീം അംഗം മയ്യിലിന്റെ അഭിമാനമായ സച്ചിൻ സുനിലിനുള്ള അനുമോദനവും നാളെ ഫെബ്രുവരി 25 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് മയ്യിൽ CRCക്ക് സമീപം നടക്കും.
നാട്ടാരങ്ങ് മയ്യിൽ അവതരിപ്പിക്കുന്ന സംഗീത നിശ അരങ്ങേറും. വ്യാപാരസ്ഥാപനങ്ങൾ നിന്ന് ഓരോ പർച്ചേസിനും സമ്മാന കൂപ്പൺ ലഭിക്കും. മെഗാ നറുക്കെടുപ്പിന് പുറമേ ഓരോ മാസവും നറുക്കെടുപ്പിലൂടെ ഭാഗ്യവാൻമാരെ കണ്ടെത്തി നിരവധി സമ്മാനകൊയ്ത്ത് ഉണ്ടായിരിക്കും. വ്യാപാരോത്സവിൻ്റെ ഭാഗമായി 2025 -26 വർഷത്തിൽ മയ്യിൽ ടൗണിൽ കലാകായിക സാംസ്കാരിക സംഗമങ്ങൾ ഉൾപ്പെടെ ഒട്ടേറെ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.