കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു


ചേലേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് വനിതകൾക്കുള്ള മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു. കാറാട്ട് PHC യിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സജിമ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ വി.വി ഗീത അധ്യക്ഷത വഹിച്ചു. 

Dr. ജസ്‌ന മെൻസ്ട്രൽ കപ്പ് ഉപയോഗത്തെ കുറിച്ചുള്ള ക്ലാസെടുത്തു. മെഡിക്കൽ ഓഫീസർ ഹേമ സ്വാഗതവും നഴ്സ് ഓമന നന്ദിയും പറഞ്ഞു.



Previous Post Next Post