മയ്യിൽ :- കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ നടത്തിയ സിപിഐ എം മയ്യിൽ ഏരിയാ കാൽനടജാഥ സമാപിച്ചു. ടി.ഷബ്‌ന ലീഡറും കെ.ബൈജു മാനേജറുമായി മൂന്നുദിവസം പര്യടനം നടത്തിയ ജാഥ ഞായറാഴ്ച മുല്ലക്കൊടി, പറശ്ശിനിറോഡ്, കരിങ്കൽകുഴി, കൊളച്ചേരിപ്പറമ്പ്, പാട്ടയം വീവേഴ്‌സ്, കമ്പിൽ ടൗൺ, ഓണപ്പറമ്പ്, കണ്ണാടിപ്പറമ്പ് തെരു, വാരം റോഡ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ചേലേരിമുക്കിൽ സമാപിച്ചു.
സ്വീകരണ കേന്ദ്രങ്ങളിൽ എൻ.അനിൽകുമാർ, കെ.ബൈജു, പി.പവിത്രൻ, എൻ.കെ രാജൻ, എം.വി സുശീല, കെ.പി രാധ, വി.സജിത്ത്, സി.പി നാസർ, എ.പി മിഥുൻ, കെ.രനിൽ, സി.ശ്രീജിത്ത്, ടി.സി ജംഷീർ, സി.ലക്ഷ്മണൻ, പി.പി വിഷ്ണു, എം.കെ ലിജി, കെ.പ്രിയേഷ് കുമാർ, കെ.മനോജ്, കെ.രാജീവൻ, പി.വി മോഹനൻ, എം.പ്രസന്നൻ എന്നിവർ സംസാരിച്ചു.
സമാപന പൊതുയോഗം കെ.വി സുമേഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കെ.വി പവിത്രൻ അധ്യക്ഷനായി. കെ.സി ഹരികൃഷ്ണൻ, ടി.ഷബ്‌ന, എൻ.അനിൽകുമാർ, കെ.ബൈജു എന്നിവർ സംസാരിച്ചു. കെ.അനിൽകുമാർ സ്വാഗതം പറഞ്ഞു.