വാങ്ങിയാൽ കുടുങ്ങും ; കൈക്കൂലി സാധ്യതയുള്ള സർക്കാർ വകുപ്പുകളിൽ കർശന നിരീക്ഷണവുമായി വിജിലൻസ്


തിരുവനന്തപുരം :- കൈക്കൂലി സാധ്യതയുള്ള സർക്കാർ വകുപ്പുകളിൽ കർശന നിരീക്ഷണമേർപ്പെടുത്തി വിജിലൻസ്. ചരിത്ര ത്തിലാദ്യമായി ഒരു മാസം തന്നെ എട്ട് കൈക്കൂലിക്കുരുക്കൊരുക്കിയ വിജിലൻസ് ഒൻപതുപേരെയാണ് അറസ്റ്റുചെയ്തത്. റവന്യൂ ഉദ്യോഗസ്ഥരാണ് പിടിയിലായവരിലധികവും. ഇക്കൊല്ലം ഒന്നരമാസത്തിനിടെ കൈക്കൂലിയുമായി ബന്ധപ്പെട്ട് 16 അറസ്റ്റുകളാ ണ് സംസ്ഥാനത്തുണ്ടായത്. 

ജനുവരിയിൽ 48,000 രൂപ കൈക്കൂലിയായി പിടിച്ചെടുത്തു. ഇക്കൊല്ലം ഇതുവരെ 27 കൈക്കൂലിക്കേസുകളും രജിസ്റ്റർ ചെയ്തു. കഴിഞ്ഞവർഷം കൈക്കൂലിവാങ്ങിയ 39 ഉദ്യോഗസ്ഥരെയാണ് അറസ്റ്റു ചെയ്തത്. ഇതിൽ 16 പേരും റവന്യൂ ഉദ്യോഗസ്ഥരായിരുന്നു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ആറ് ഉദ്യോഗസ്ഥരും അറസ്റ്റിലായി. 7.43 ലക്ഷം രൂപയാണ് കഴിഞ്ഞവർഷം കൈക്കൂലിയിനത്തിൽ പിടിച്ചെടുത്തത്.

Previous Post Next Post